രചന: സാജിദ് അരീക്കോട്.
കേസ്‌കുവാൻ
ആമുഖം : മനുഷ്യപരിണാമത്തിന്റെ പരിണിത ഫലമാണ് ഗോത്രിയത. നായാടി നടന്ന പ്രാചീന മനുഷ്യർ , കൃഷി ആരംഭിച്ചപ്പോൾ ആ സമ്പത്തും മറ്റു കയ്യിലാകാൻ വേണ്ടി കലാ കാലങ്ങളായി പല ഗോത്രങ്ങളും തമ്മിൽ കലഹിക്കുകയും , യുദ്ധം ചെയ്യുകയും , വെട്ടിപിടിക്കുകയ്യും ചെയ്‌തു പോന്നു. അങ്ങനെ യുഗങ്ങൾ താണ്ടി ഈ കാലത്തു വന്നു നിന്നു.... ഈ പരിണാമ തിര അലയടിച്ചു എന്നിൽ വന്നു ചേർന്നു ഒരു അനുഭവ കഥയാണിത്. ഇതിനെ എന്റെ ഒരു മലേഷ്യൻ സ്നേഹിതൻ ഒരു പേരിട്ടു തന്നു "കേസ്‌കുവാൻ "
കേസ്‌കുവാൻ
ഞാനും , ഷാജി തോമസ്, ഷൈജു ഞങ്ങൾ എല്ലാവരും ഒരു റൂമിലാണ്.
നാട്ടിലാണെങ്കിൽ മത മൈത്രി റൂം, എന്നു വിളിക്കാം. സത്യത്തിൽ ഈ മത മൈത്രി എന്ന ആശയം ഉള്ളതാണോ ? ഒരു മതം മറ്റൊരു മതത്തെ എതിർക്കുകയല്ലാതെ , എന്നെങ്കിലും സ്നേഹിക്കുമോ ?
ഒരിക്കലുമില്ല എന്നു ഈ കാലം തെളിച്ചു.
അന്ന് ഞങ്ങൾ മൂന്നുപേരും ഒരു ബോളിവുഡ് സിനിമ കണ്ടു , കിടക്കുമ്പോൾ സമയം ഏറെ അധികരിച്ചിരുന്നു... ഞാൻ കിടന്നതും ഗാഢനിത്രയിൽ വഴുതി വീണതും ഒരുമിച്ചായിരുന്നു.
കതകിൽ ഇടികുന്ന ഭയാനകമായ ശബ്ദം കേട്ടു ഞെട്ടി ഉണർന്നതു....
ആരാണ് ? മിൻ ? കോൻഹേ ? എന്നിങ്ങനെ ഉറക്കത്തിൽ ഉണർന്ന ഞങ്ങൾ അലറുന്നുണ്ടായിരുന്നു......
ഞങ്ങളുടെ ഫർമസി ഗ്രൂപ്പ് ഒരിക്കൽ ഒരു വലിയ സ്ഥാപന ആയിരുന്നു. നൂറിൽ പരം ഫർമസി ഇതിന്റെ കീഴിൽ ഉണ്ടായിരുന്നു. മാലിക്ക് ഫൗസാൻ (സദേശി) ആണ് അതിന്റെ ഉടമ. വെറും അഞ്ചു ഫർമസിയിൽ നിന്നാണ് തുടക്കം.
ഹാതിം അഹമ്മദ് എന്ന ഒരു ഈജിപ്ഷൻ ആയിരുന്നു ജനറൽ മാനേജർ. നല്ല കർക്കശ കാരനായ മാനേജർ.
പക്ഷെ അബു-ഖാലിദ് എന്ന ഒരു സ്വദേശിയായ ഫർമസിസ്ററ് വന്നതോടെ ഹാതിം മാനേജറിന്റെ കാര്യത്തിൽ ഒരു തീരുമാനമായത്.
അബു-ഖാലിദ് അതാണ് അടുത്ത അവതാരം ഇഷ്ടമില്ലാത്തവർ എത്ര കഴിവ് ഉള്ളവനാണെങ്കിലും ടെർമിനേറ്റർ ലെറ്റർ അടിച്ചു കയ്യിൽ കൊടുക്കും പിന്നെ അങ്ങോട്ടു അബു-ഖാലിദന്റെ വളർച്ചയും, കമ്പനിയുടെ തളർച്ച തുടങ്ങി.
അന്നത്തെ IT മാനേജർ ഹുസ്‌നി എന്ന പലസ്തീനിയെ തുരത്താൻ വേണ്ടി കൊണ്ടുവന്നതാണ് ഷൈജുവിനെ. പക്ഷെ ഷൈജുവിന്റെ നല്ല മനസ്സു അതിനു സമ്മതിച്ചില്ല. ഈ (പാര വെച്ചു പുറത്തു ചാടിക്കൽ) സമ്പ്രദായം ഗൾഫ് നാടുകളിൽ ഓട്ടുമിക്ക കമ്പനിയിലെ പതിവാണ്
നല്ല ഒരു IT expert ആയ ഷൈജു
ഇതിൽ കൂടുതൽ എനിക്ക് ഒന്നും അറിയില്ല എന്ന് അബു-ഖാലിദ്നെ ബോധിപ്പിച്ചു.
പണത്തിനു , പദവിക്ക് അപ്പുറം മനുഷ്യ സ്നേഹത്തിനു ഏറെ വില കല്പിച്ച ഷൈജു അബു-ഖാലിദിന്റെ ഓഫർ നിരാകരിച്ചു...
അതിനാൽ ഷൈജുവിന് അതു വലിയ ക്ഷീണമായി.... അങ്ങനെ സ്വന്തമായി കമ്പനി റൂമിൽ നിന്നു ഷൈജു പുറംതള്ളപ്പെട്ടു. ഞങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
പുറത്തെ വാതിൽ ശക്തമായി ചവിട്ടുന്ന ശബ്ദമാണ് പിന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്... ഞങ്ങൾ മൂന്നു പേരും എന്തുചെയ്യണം എന്നറിയാതെ പരസ്പരം നോക്കിനിന്നു.
അതു ഹെറാമികൾ ആണ്
(ഹെറാമികൾ എന്നാൽ കണ്ണിൽ ചോര പൊടിയാത്ത നീചന്മാരായ കൊള്ളക്കാർ)
എന്ന് ഷാജു തോമസ് പതുക്കെ പറയുന്നുണ്ട്. കാരണം അവനെ ഈ ഹെറാമികൾ ഒരിക്കൽ അവന്റെ പണവും മറ്റും കൊള്ള അടിച്ചിട്ടുണ്ട്. കത്തി മുനയിൽ നിർത്തി , ചില സ്കെച്ചുകൾ ഇട്ട കഥ ഞങ്ങൾക്ക് നല്ല ഓർമയുണ്ട്.
ഈ ഷാജു തോമസ് MBBS പഠനം , നാലാം വർഷത്തിൽ നിർത്തി. വിദ്വാൻ ഇപ്പോൾ ഈ കമ്പനിയിൽ വന്നു Data Entery വർക് ചെയ്യുന്നു. ഈ കാര്യം ഇവൻ ആരോടും പറയില്ല , കാരണം നാണക്കേട് . ചിലർ അങ്ങനെയാണ് ഭായി.. വീട്ടുകാരുടെ നിർബന്ധിത പഠനം എവിടെയും എത്തില്ല. കാരണം അവന്റെ ചിന്തകൾ വേറെ ലെവൽ ആയിരിക്കും.
ഞങ്ങളുടെ റൂമിൽ ഉള്ളിലേക്ക് അവർക്ക് കയറാണെമെങ്കിൽ ഏകദേശം മൂന്നു വാതിലുകൾ ഉണ്ട്. ആദ്യ വാതിൽ അവർ ചവിട്ടി പൊളിച്ചു എന്ന ഞങ്ങൾക്ക് മനസ്സിലായീ. ഇനി രണ്ടു വാതിലുകൾ ബാക്കി.
മരണം മുഖാമുഖം കണ്ടുകഴിഞ്ഞു. "ഹെറാമികൾ" വന്നാൽ അങ്ങെനെയാണ് ഭായി.
ആരും കണ്ടുപോവും. നമ്മുടെ കയ്യിൽ എന്തങ്കെലും ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ദേഹമാകെ സ്കെച്ച് ഇടും.
മരണം മുന്നിൽ ഉറപ്പിച്ചാൽ നമുക്ക് പിന്നെ അപാര ശക്തി എവിടുന്നോ കിട്ടും. ഷൈജു ഫോൺ എടുത്തു ആർക്കോ വിളിക്കാൻ നോക്കുന്നു.കാൾ പോകുന്നില്ല. ഷാജിതോമസ് നേ നോക്കിട്ടു കാണുന്നില്ല. ഇരുട്ടിൽ ഒന്നും അങ്ങു മനസിൽകുന്നില്ല.
ഞാൻ ഹോളിവുഡ് പ്രേത സിനിമയിലെ പോലെ എന്റെ ബ്രെയിൻ എല്ലാം യന്ദ്രികമായി പ്രവർത്തിക്കാൻ തുടങ്ങി.
എന്റെ കട്ടിലും ബെഡും ഞാൻ സ്വയം പൊക്കി റൂമിന്റെ വാതിലിൽ കുറുകെ വലിച്ചിട്ടു ഇട്ടു. ശെരിക്കും ആ (കട്ടിലും ബെഡും) പൊക്കാൻ രണ്ടു പേര് ആവശ്യമായ സമയം മുമ്പ് ഉണ്ടായിരുന്നു. ഇപ്പൊ അതിന്റെ ഖനമോ മറ്റോ എനിക്ക് പ്രശ്നമായി തോന്നിയതെ ഇല്ല.
രണ്ടാമത്തെ വാതിലും ചവിട്ടുന്ന ശബ്ദം ആണല്ലോ എന്നു തോന്നുനത്തിനു മുമ്പ് തന്നെ വാതില് തകർന്നു തെറിക്കുന്ന ശബ്ദം പിന്നാലെ കേട്ടു.
ഞങ്ങൾ മൂന്നുപേരും നിർജ്ജീവ അവസ്‌ഥയിൽ പൂണ്ടു. എനിക്ക് അനങ്ങാൻ പോലും പറ്റുന്നില്ല. ആഗമന മസ്തിഷ്കം നിലച്ചുപോയി. ഇനിയുള്ളത് ഒരു വാതിൽ അതു ഞങ്ങളുടെ റൂമിന്റെ ആധികം താമസിയാതെ തന്നെ റൂമിന്റെ വാതിലുകൾ ഭയാനക ശബ്ദം മുഴങ്ങുന്നു. വാതിലിന്റെ കോളുത്തു അതിന്റെ ബന്ധം വിച്ഛേദിക്കുന്നതു കണ്ണിൽ പതിഞ്ഞതിനുശേഷം താമസിയാതെ
വാതില് രണ്ടായി പിളർന്ന് ഞങ്ങളുടെ മുന്നിലേക്ക് വീണു.
ഞാൻ പിന്നിലേക്ക് തെറിച്ചു വീണു.
കണ്ണിലാകെ വല്ലാത്ത ഇരുട്ടു. കണ്ണു തുറന്നപ്പോൾ നെറ്റിയുടെ മേല്ഭാഗത്തു ഒരു തരം ചൂട് , ഞാൻ കണ്ണു തുറന്നു കണ്ടത് ഒരു ഭയാനക രംഗമായിരുന്നു.
എന്റെ നെറ്റിയുടെ അടുത്തു അടുപ്പിച്ചു ഒരു AK 47 തോക്ക് , ഷൂട്ട് പോയിന്റിൽ വച്ചിരിക്കുന്നു. അതിന്റെ കാഞ്ചി വലിക്കണമോ , വേണ്ടയോ എന്ന് അനുവാദത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു പട്ടാളക്കാരൻ
അയാളുടെ പിന്നിൽ റൂം നിറയെ ഒരേ ഡ്രസ്സ് ഇട്ട തോക്ക്‌ധാരികളായ ഒരു പാട് പേര് ഉണ്ടായിരുന്നു.
"യാളാ ഗും" എന്നോട് എണീറ്റു നിൽക്കാൻ ആ പട്ടാളക്കാരന്റെ ആക്ഞ. ഞാൻ വളരെ അനുസരണയോടെ എണീറ്റു നിന്നു.
എന്റെ മുഖത്തേക്ക് അയാൾ ഒന്നു നോക്കിട്ടു പറഞ്ഞു ... "ജിബ് ഇക്വമാ" എന്റെ ഐഡി കാർഡ് ചോദിച്ചതാണ് . അതു ഞാൻ പെട്ടെന്ന് തന്നെ എടുത്തു കൊടുത്തു. എന്നിട്ടും തോക്കുമുന എന്റെ നെറ്റിയിൽ നിന്ന് മാറിയില്ല.
എന്നിട്ടും എന്റെ മുഖഭാഗവും , പരിസരവും കണ്ടപ്പോൾ ആ പട്ടാളക്കാരന് ഒരു സംശയം എന്തോ പന്തികേട് ഉള്ളതുപോലെ.
കാരണവുമുണ്ട് ഞാൻ എന്റെ ബെഡും, കട്ടിലും വാതിലിൽ കുറുകെ ഇട്ടിരുന്നല്ലോ. അതെല്ലാം തകർന്നു കിടക്കുന്നത് കണ്ടിട്ടവും.
എന്നെ മാത്രം ഒരു ഭാഗത്തേക്ക് മാറ്റിനിർത്തി.മറ്റുള്ളവരെ പരിശോധിക്കുന്ന തിരക്കിലാണ് അവർ.
എന്റെ മനസിൽ ഒരു പാട് ചിന്തകൾ വന്നു നിറഞ്ഞു. എല്ലാം നെഗറ്റീവ് ചിന്തകൾ. എന്നാലും "ഹെറാമികൾ" അല്ല എന്ന ഒരു ആശ്വാസം ഉണ്ട്.
കറുത്തു തടിച്ച ഒരു പട്ടാളക്കാരൻ എൻ്റെ അടുത്തേക്ക് വന്നു എന്നോട് മുട്ടുകാലിൽ നിൽക്കാൻ ആംഗ്യം കാണിച്ചു. ഞാൻ അതുപോലെ അനുസരിച്ചു. മനസിൽ എല്ലാം ഒരു മരവിപ്പ്. മസ്തിസകം ശൂന്യം.
ഈ രാജത്തെ ആക്രമിക്കാൻ വേണ്ടി ചില അയൽ രാജ്യത്തെ തീവ്രവാദികൾ ഞങ്ങളുടെ ഫ്ലാറ്റിൽ രഹസ്യമായി താമസിക്കുന്നു എന്ന് വിവരം കിട്ടിയതിന്റെ ഫലമാണ് ഞങ്ങൾ അനുഭവിക്കുന്നത് എന്നോർത്തു സങ്കടം വന്നു. ഭാഗ്യത്തിന് ആ തീവ്രവാദികൾ മലയാളികൾ അല്ല.എന്നാണ് അവരുടെ രഹസ്യ സംസാരത്തിൽ മനസിലായത്.
എന്റെ നിൽപ്പിൽ ദയ തോന്നിയോ എന്നറിയില്ല എന്നോട് എഴുന്നേൽക്കാൻ ആജ്ഞാപിച്ചു.
എന്നിട്ടു എന്റെ കയ്യിൽ എന്റെ ഐഡി കാർഡ് തന്നു എന്നോട് പറഞ്ഞു "യാളഹ നൗമും , സക്കർ ബാബ് " , ( പോയി , വാതിലടച്ചു കിടന്നുറങ്ങാൻ ) ഇതു കേട്ട ഞാൻ റൂമിലേക്ക് നടന്നു വാതിൽ അടച്ചു.
ജീവൻ ബാക്കി ആയല്ലോ സന്തോഷം. ആ മരവിച്ച മനസ്സുമായി ഞങ്ങൾ അങ്ങോട്ടു മിങ്ങോട്ടും നോക്കി ഏറെ നേരം ഇരുന്നു.... ആരോട് പറയാൻ... എന്തു പറയാൻ....
യൂദ്ധം വേണ്ട എന്നു ആരോട് പറയാൻ?
ആര് കേൾക്കാൻ ? മനുഷ്യൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ജീവിച്ചത് ഗോത്ര ചിന്തയിലൂടെയാണ്. ഇനിയുള്ള കാലമത്രയും ഇനിയും ഇതു ഇങ്ങനെ തന്നെ ആയിരിക്കും. മാനവികതയും ശാസ്ത്രബോദവും എല്ലാരിലും ഒരിക്കൽ ഉണ്ടാകുമായിരിക്കും മനുഷ്യൻ ഈ ഭൂമിയിൽ നില നിൽക്കുകയാണെങ്കിൽ.
ശുഭം
രചന & ഗ്രാഫിക്സ്
സാജിദ് അരീക്കോട്
Comments
Post a Comment